നൂറുമീറ്ററോളം കടൽ ഉൾവലിഞ്ഞു; ഇത് രണ്ടാം തവണ, പരപ്പനങ്ങാടി തീരത്ത് ആശങ്ക

By Senior Reporter, Malabar News
sea receding at parappanangadi beach
പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് കടൽ ഉൾവലിഞ്ഞപ്പോൾ (Image Courtesy: Mathrubhumi Online)

മലപ്പുറം: അസാധാരണമായി കടൽ ഉൾവലിഞ്ഞതോടെ പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് ആശങ്ക. തീരത്ത് നിന്ന് ഏകദേശം നൂറുമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. രണ്ടാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം ഉണ്ടാകുന്നത്.

നേരത്തെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീർത്ത് അരക്കിലോമീറ്ററോളം ഭാഗത്ത് കടൽ പിൻവാങ്ങിയിരുന്നു. ഇപ്പോൾ പുത്തൻകടപ്പുറത്തും കടൽ ഉൾവലിഞ്ഞതോടെയാണ് തീരദേശ മേഖലയിൽ ആശങ്ക വീണ്ടും ശക്‌തമായത്.

കടൽ പിൻവാങ്ങിയതോടെ സാധാരണയായി വെള്ളത്തിനടിയിൽ ആയിരുന്ന തീരത്തിന്റെ ഭാഗങ്ങൾ പുറത്തുകാണാൻ തുടങ്ങി. ചിലയിടങ്ങളിൽ അടിത്തട്ട് ചെളിമയമായ നിലയിലാണ്. തീരപ്രദേശത്ത് ഇത്തരം മാറ്റങ്ങൾ ആവർത്തിക്കുന്നത് മൽസ്യ തൊഴിലാളികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. കടലിന്റെ സ്വഭാവത്തിലുള്ള പെട്ടെന്നുള്ള മാറ്റം മൽസ്യബന്ധനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണിവർ.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE