കെസിക്കെതിരെ ലീഗ്, സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ല; ഹൈക്കമാൻഡ് തലത്തിൽ നീക്കം

തങ്ങൾക്കെതിരെ നടത്തുന്ന രാഷ്‌ട്രീയ നീക്കങ്ങൾക്ക് മറുപടിയായി എപി അനിൽകുമാർ, ടി. സിദ്ദിഖ് തുടങ്ങി വേണുഗോപാൽ പക്ഷത്തുള്ള മന്ത്രിമാരെയും എംഎൽഎമാരെയും ലീഗിന്റെ പരിപാടിയിലേക്ക് ക്ഷണിക്കാതിരിക്കാനും ബഹിഷ്‌കരിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.

By Senior Reporter, Malabar News
KC-Venugopal-pegasus

കോഴിക്കോട്: കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്‌ലിം ലീഗ്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഘടകം തങ്ങൾക്കെതിരെ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾക്ക് ഇനി വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മുസ്‌ലിം ലീഗ് നേതൃത്വം.

ഇത്തരം രാഷ്‌ട്രീയ നീക്കങ്ങൾക്ക് ശക്‌തമായ മറുപടി നൽകാൻ ഹൈക്കമാൻഡ് തലത്തിൽ തന്നെ ലീഗ് നീക്കമാരംഭിച്ചു. ദേശീയ തലത്തിൽ ബിജെപി സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെതിരെയുമുള്ള പ്രതിഷേധങ്ങളിലുമടക്കം ലീഗിന് അർഹമായ പ്രാതിനിധ്യം നൽകാതെ മാറ്റിനിർത്തിയത് കെസി വേണുഗോപാൽ പക്ഷത്തിന്റെ ആസൂത്രിത നീക്കമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെസി പക്ഷത്തിന്റെ നീക്കങ്ങൾക്കെതിരെ ലീഗ് നേതൃത്വം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിട്ട് പരാതി അറിയിച്ചു. ലീഗിന്റെ പരാതിക്ക് പിന്നാലെ രാഹുൽ ഗാന്ധി നേരിട്ട് ലീഗ് നേതൃത്വത്തെ ഫോണിൽ ബന്ധപ്പെടുകയും നിലവിലെ വിഷയങ്ങളിൽ വിശദമായ വിവരങ്ങൾ ആരായുകയും ചെയ്‌തു.

തങ്ങൾക്കെതിരെ നടത്തുന്ന രാഷ്‌ട്രീയ നീക്കങ്ങൾക്ക് മറുപടിയായി എപി അനിൽകുമാർ, ടി. സിദ്ദിഖ് തുടങ്ങി വേണുഗോപാൽ പക്ഷത്തുള്ള മന്ത്രിമാരെയും എംഎൽഎമാരെയും ലീഗിന്റെ പരിപാടിയിലേക്ക് ക്ഷണിക്കാതിരിക്കാനും ബഹിഷ്‌കരിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE