‘മുഖ്യമന്ത്രിയുടെ പ്രതിച്‌ഛായ തകർക്കാൻ ശ്രമം’; ഹൈക്കമാൻഡിനെ കാണാൻ സതീശൻ അനുകൂലികൾ

സർക്കാരിന് ആറുമാസം തികയുന്ന അതേദിവസം തന്നെ മന്ത്രിസഭയിൽ പ്രശ്‌നം സൃഷ്‌ടിച്ച് അത് ബോധപൂർവം പുറത്തേക്ക് വിട്ടെന്ന പരാതിയാകും ഉന്നയിക്കുക.

By Senior Reporter, Malabar News
CM VD Satheesan on Helicopter Travel Controversy
Image captured from a video on VD Satheesan's official Facebook page.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കാനും പ്രതിച്‌ഛായ തകർക്കാനും ലക്ഷ്യമിട്ട് കോൺഗ്രസിലെ ഒരുവിഭാഗം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിഡി സതീശനെ അനുകൂലിക്കുന്നവർ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുന്നു. സർക്കാരിന് ആറുമാസം തികയുന്ന അതേദിവസം തന്നെ മന്ത്രിസഭയിൽ പ്രശ്‌നം സൃഷ്‌ടിച്ച് അത് ബോധപൂർവം പുറത്തേക്ക് വിട്ടെന്ന പരാതിയാകും ഉന്നയിക്കുക.

മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന എംഎൽഎമാരും മറ്റു നേതാക്കളുമാണ് ഹൈക്കമാൻഡിനെ സമീപിക്കുക. പിഎസ്‌സിയിലെ അഞ്ച് നിയമനങ്ങളിൽ നാലുപേരുകൾ മാത്രമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചർച്ചയിലാണ് അഞ്ചാമത്തെ പേര് നിശ്‌ചയിച്ചത്. നിലവിലുള്ള പിഎസ്‌സി പിരിച്ചുവിടാൻ രാഷ്‌ട്രപതി നിർദ്ദേശം നൽകിയാൽ അവിടെ ചെയർമാൻ ഇല്ലാതെ വരും,

പിഎസ്‌സി അംഗങ്ങളിൽ ചെയർമാനെ തീരുമാനിക്കേണ്ടത്, അതുകൊണ്ട് പുതിയ അംഗങ്ങളെ എത്രയുംവേഗം നിശ്‌ചയിക്കണമെന്ന് അഡ്വ. ജനറൽ റിപ്പോർട് നൽകിയതുകൊണ്ടാണ് അക്കാര്യം ബുധനാഴ്‌ച തീരുമാനിക്കേണ്ടി വന്നത്. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ നിയമനം സംബന്ധിച്ചും തെറ്റായ പ്രചാരണമാണ് നടന്നതെന്നും മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നു.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് ഈ നീക്കത്തിന് പിന്നിലെന്ന പരാതിയും ഇവർ മുന്നോട്ടുവെക്കുന്നു. സതീശനെ പിന്തുണയ്‌ക്കുന്ന ചില സാമൂഹിക വിഭാഗങ്ങളും ഇക്കാര്യത്തിൽ പ്രതിഷേധത്തിലാണെന്നും അവർ അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും ഇവർ പറയുന്നു.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE