രാഹുലിനെതിരായ ബലാൽസംഗ കേസ്; കുറ്റപത്രം തയ്യാറായി, നിയമോപദേശത്തിന് വിട്ടു

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലും ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലുമാണ് കുറ്റപത്രം തയ്യാറായത്.

By Senior Reporter, Malabar News
Rahul Mamkootathil

തിരുവനന്തപുരം: പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാൽസംഗ കേസുകളിൽ പോലീസ് കരട് കുറ്റപത്രം തയ്യാറാക്കി. കുറ്റപത്രം നിയമോപദേശത്തിനായി കൈമാറി. രാഹുലിനെതിരെ രജിസ്‌റ്റർ ചെയ്‌ത മൂന്ന് കേസുകളിൽ ഒന്നിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസിൽ രാഹുൽ മുൻ‌കൂർ ജാമ്യം തേടിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബലാൽസംഗം, നിർബന്ധിത ഗർഭഛിത്രം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.

ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മറ്റൊരു കേസ്. ഈ രണ്ട് കേസിലുമാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കി നിയമോപദേശത്തിന് അയച്ചത്. അതേസമയം, അന്വേഷണ ചുമതലയുണ്ടായിരുന്ന എഐജി ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചതിനെ തുടർന്ന് ചുമതല ഒഴിഞ്ഞിരുന്നു. എന്നാൽ, കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE