ജുവനൈൽ ജസ്‌റ്റിസ്‌ നിയമം പുനഃപരിശോധിക്കണം; കേന്ദ്രത്തിന് കത്ത്

പ്രായപരിധി 18ൽ നിന്ന് 16 ആക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

By Senior Reporter, Malabar News
ramesh-chennithala

തിരുവനന്തപുരം: ജുവനൈൽ ജസ്‌റ്റിസ്‌ നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. സംസ്‌ഥാനത്ത്‌ സമീപകാലത്ത് കുട്ടിക്കുറ്റവാളികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി കത്തയച്ചത്.

കൊലപാതക കേസുകളിൽ ഉൾപ്പടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളത്. ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ടിന്റെ മറവിൽ വലിയ രീതിയിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. പ്രായപരിധി 18ൽ നിന്ന് 16 ആക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

പ്രായപൂർത്തിയാകാത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഹീനമായ കുറ്റകൃത്യങ്ങൾ നിയമത്തിന്റെ മറവിൽ നടത്തുന്നത് അവസാനിപ്പിക്കേണ്ടതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രായപരിധി കുറയ്‌ക്കുന്നത്‌ ഉൾപ്പടെയുള്ള മാറ്റങ്ങൾ ആലോചിക്കേണ്ടതുണ്ടെന്നും എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് പാർലമെന്റാണ് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

അടുത്തായി നടന്ന തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 17ഉം 16ഉം വയസുള്ള കുട്ടികളാണ്. ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന 67കാരൻ ശിവൻകുട്ടി ചെട്ടിയാറെ കൊലപ്പെടുത്തിയ കേസിലും പ്രതികൾ 16-18 പ്രായപരിധിയിൽ വരുന്നവരാണ്.

Most Read| ഇന്ത്യക്കാർക്ക് തിരിച്ചടി; വിസ ഫ്രീ സൗകര്യം അവസാനിപ്പിക്കാൻ മലേഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE