സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇന്ന് അസാധാരണ ഇടിവ്; കുറഞ്ഞത് 3760 രൂപ

ഗ്രാമിന് ഒറ്റയടിക്ക് 470 രൂപ കുറഞ്ഞ് 11,510 രൂപയായി. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയിലുമെത്തി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പവന്റെ വിലയിൽ 15,000 രൂപയുടെ ഇടിവാണുണ്ടായത്.

By Senior Reporter, Malabar News
Gold Price decreased In Kerala
Rep. Image

സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇന്ന് അസാധാരണ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 470 രൂപ കുറഞ്ഞ് 11,510 രൂപയായി. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയിലുമെത്തി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പവന്റെ വിലയിൽ 15,000 രൂപയുടെ ഇടിവാണുണ്ടായത്.

18 കാരറ്റ് സ്വർണത്തിന് വില 385 രൂപ കുറഞ്ഞ് ഗ്രാമിന് 9420 രൂപയായി. വിപണിയിലെ പുത്തൻ താരങ്ങളായ 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും വൻതോതിൽ ഇടിഞ്ഞു. 14 കാരറ്റ് സ്വർണവില ഗ്രാമിന് 300 രൂപ കുറഞ്ഞ് 7375 ആയി. ഗ്രാമിന് 4760 രൂപ കൊടുത്താൽ ഇന്ന് 9 കാരറ്റ് സ്വർണം കിട്ടും. 190 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളി വിലയും താഴുകയാണ്. കേരളത്തിൽ ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് ഇന്ന് 175 രൂപയിലെത്തി.

ദേശീയ വിപണിയിൽ സ്വർണവില 2026ൽ ഇതുവരെ 25% ഇടിവ് നേരിട്ടു. 1980നുശേഷം വില ഇത്രയും ഇടിയുന്നത് ആദ്യമാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന സൂചനകളാണ് അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവിലയെ സമ്മർദ്ദത്തിലാക്കിയത്. പലിശനിരക്ക് ഉയരാനുള്ള സാധ്യതയിൽ ഡോളർ ശക്‌തിപ്പെടുകയും ട്രഷറി ആദായം കൂടുകയും ചെയ്‌തതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഇടിഞ്ഞു.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE