‘പെട്രോളിയം ഉൽപ്പാദനവും വിതരണവും കൂട്ടും’; ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം

ചൈനയിലെ ഷെൻഷെൻ കൈലിൻ വില്ലയിൽ വെച്ചാണ് മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. ഏഷ്യ-പസഫിക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് ട്രംപും പുട്ടിനും ചൈനയിലെത്തിയത്.

By Senior Reporter, Malabar News
Vladimir Putin, Xi Jinping, Donald Trump
വ്ളാഡിമിർ പുട്ടിൻ, ഷി ജിൻപിങ്, ഡൊണാൾഡ് ട്രംപ് / Image Courtesy: Al Jazeera

ബെയ്‌ജിങ്‌: ലോകത്തെ മൂന്ന് വൻശക്‌തികളുടെ തലവൻമാർ ത്രികക്ഷി ചർച്ചകൾക്കായി ഒരേ മേശയ്‌ക്ക് ചുറ്റും ഒത്തുചേരുന്ന ആദ്യ സന്ദർഭത്തിന് സാക്ഷ്യം വഹിച്ച് ചൈന. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിതരണവും വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും വ്യക്‌തമാക്കി.

ഇന്ന് പുറത്തിറക്കിയ സംയുക്‌ത സമാധാന പ്രഖ്യാപനത്തിലാണ് മൂന്ന് രാഷ്‌ട്രത്തലവൻമാരും ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ, അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനെതിരെ നടക്കുന്ന യുദ്ധത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ഹോർമുസ് കടലിടുക്കിനെ കുറിച്ച് പ്രഖ്യാപനത്തിൽ പരാമർശമില്ല. ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമുസ്.

സംഘർഷം തുടരുന്നതിനാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതവും എണ്ണനീക്കവും ഇപ്പോഴും പ്രതിസന്ധിയിലാണ്. കടലിടുക്ക് ഇതുവരെ പൂർണമായി തുറന്നിട്ടില്ല, പൂർണമായി അടച്ചിട്ടുമില്ല. കടുത്ത നിയന്ത്രണങ്ങളോടെയാണ് നിലവിൽ കപ്പൽ ഗതാഗതം നടക്കുന്നത്. കപ്പലുകൾക്ക് നേരെ ആക്രമണങ്ങളും നടക്കുന്നുണ്ട്.

ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് മൂന്ന് രാജ്യങ്ങളുടെയും സംയുക്‌ത പ്രഖ്യാപനത്തിൽ ഹോർമുസിനെ കുറിച്ച് വ്യക്‌തമായ പരാമർശം ഇല്ലാത്തത്. എന്നാൽ, ഊർജവിതരണം തടസമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പാദനവും വിതരണവും വർധിപ്പിക്കാനാണ് മൂന്ന് രാജ്യങ്ങളുടെയും പദ്ധതിയെന്ന് പ്രസ്‌താവനയിൽ പറയുന്നു.

അതേസമയം, റഷ്യ-യുക്രൈൻ യുദ്ധത്തെ കുറിച്ചും സംയുക്‌ത പ്രസ്‌താവനയിൽ പരാമർശമില്ല. 5 വർഷത്തോളമായി യുദ്ധം തുടരുകയാണ്. ചൈനയിലെ ഷെൻഷെൻ കൈലിൻ വില്ലയിൽ വെച്ചാണ് മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. ഏഷ്യ-പസഫിക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് ട്രംപും പുട്ടിനും ചൈനയിലെത്തിയത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE