കെഎം ഷാജിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട് വിജിലൻസ് യൂണിറ്റ് രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറും തുടർ നടപടികളുമാണ് കോടതി റദ്ദാക്കിയത്.

By Senior Reporter, Malabar News
KM Shaji
കെഎം ഷാജി

കൊച്ചി: മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസ്‌ സി. ജയചന്ദ്രൻ ആണ് കേസ് റദ്ദാക്കിയത്. ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കോഴിക്കോട് വിജിലൻസ് യൂണിറ്റ് രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറും തുടർ നടപടികളുമാണ് കോടതി റദ്ദാക്കിയത്. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ വരുമാനത്തേക്കാൾ 150 ശതമാനത്തിലധികം സ്വത്ത് കെഎം ഷാജി അനധികൃതമായി കൈവശം വച്ചു എന്നായിരുന്നു വിജിലൻസ് കേസ്.

വഴിവിട്ട രീതിയിലാണ് അദ്ദേഹം സ്വത്ത് സമ്പാദിച്ചതെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സിപിഎം നേതാവ് ഹരീഷ് വിജിലൻസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം ആരംഭിച്ചത്. കോഴിക്കോട് മാലൂർകുന്നിൽ ഷാജി ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് ആഡംബര അനധികൃത സ്വത്തുസമ്പാദനത്തിലൂടെ ആണെന്നായിരുന്നു പ്രധാന ആരോപണം.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ച വരുമാനവും വീട് നിർമാണത്തിന് ചെലവഴിച്ച തുകയും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസിൽ അന്വേഷണം നടന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം 2020 ജനുവരിയിലാണ് കെഎം ഷാജിയെ പ്രതിയാക്കി വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE