മൽസ്യ തൊഴിലാളികൾക്ക് ആശ്വാസം; അപകട ഇൻഷുറൻസ് 15 ലക്ഷമാക്കി ഉയർത്തി

ഇൻഷുറൻസ് പരിരരക്ഷ പരമാവധി തൊഴിലാളികൾക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി വിഇ അബ്‌ദുൽ ഗഫൂർ അറിയിച്ചു.

By Senior Reporter, Malabar News
Fishermen Accident Insurance
Representational Image

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് തുക 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇൻഷുറൻസ് പരിരരക്ഷ പരമാവധി തൊഴിലാളികൾക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി വിഇ അബ്‌ദുൽ ഗഫൂർ അറിയിച്ചു.

കേരള മൽസ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പാക്കിവരുന്ന തുടർപദ്ധതിയാണ് ഗ്രൂപ്പ് അപകട ഇൻഷുറൻസ്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനത്തിന്റെ അടിസ്‌ഥാനത്തിൽ ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്താൻ ഫിഷറീസ് ഡയറക്‌ടർ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു.

ബജറ്റ് പ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കുന്നതിനായി ഫിഷറീസ് മന്ത്രി നടത്തിയ ഇടപെടലുകളെ തുടർന്ന് സർക്കാർ വിഷയം വിശദമായി പരിശോധിച്ചു. 20 ലക്ഷം രൂപയായി ഇൻഷുറൻസ് തുക ഉയർത്തുന്നതിന് ആദ്യഘട്ടമായാണ് നിലവിൽ 15 ലക്ഷം രൂപയായി വർധിപ്പിച്ചിരിക്കുന്നത്.

കടലിലും അനുബന്ധ തൊഴിലിടങ്ങളിലും അപകടത്തിൽപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പുതിയ ഉത്തരവ് സഹായിക്കുമെന്നാണ് വിലയിരുത്തൽ. മൽസ്യ മേഖലയുടെ സമഗ്ര പുരോഗതിയും തൊഴിലാളികളുടെ സുരക്ഷയും ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്‌തുവരികയാണെന്ന് മന്ത്രി പറഞ്ഞു.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത; ജൂബി ജോസ് പുതിയ സാരഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE