ഒമാൻ ദേശീയ ദിനാഘോഷം; പൊതുസ്‌ഥലത്ത് ഇറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

മുഖംമൂടി, മുഖാവരണം തുടങ്ങിയവ ഉപയോഗിച്ച് പൊതുസ്‌ഥലങ്ങളിൽ മുഖസവിശേഷതകളോ വ്യക്‌തിത്വമോ മറച്ചുവെക്കാൻ മനഃപൂർവം ശ്രമിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും.

By Senior Reporter, Malabar News
Representational Image

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുസ്‌ഥലങ്ങളിൽ മുഖം മറച്ചു ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ്. മുഖം തിരിച്ചറിയാനാവാത്തവിധം മറച്ചുവെക്കുന്നവർക്കെതിരെ ഒരുമാസം മുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കാമെന്ന് പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

മുഖംമൂടി, മുഖാവരണം തുടങ്ങിയവ ഉപയോഗിച്ച് പൊതുസ്‌ഥലങ്ങളിൽ മുഖസവിശേഷതകളോ വ്യക്‌തിത്വമോ മറച്ചുവെക്കാൻ മനഃപൂർവം ശ്രമിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും.

ഒമാൻ ശിക്ഷാനിയമത്തിലെ 295ആം അനുച്‌ഛാദം പ്രകാരം ഇത്തരം ഘട്ടങ്ങളിൽ മുഖ്യസവിശേഷതകളോ വ്യക്‌തിത്വമോ മറയ്‌ക്കാൻ ഉദ്ദേശിച്ചുള്ള മുഖാവരണങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്.

Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE