ഉത്തരാഖണ്ഡിൽ കൊക്കയിലേക്ക് ബസ് മറിഞ്ഞ് എട്ടുമരണം; നിരവധിപ്പേർക്ക് പരിക്ക്

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

By Senior Reporter, Malabar News
Uttarakhand Bus Accident
Image Courtesy: NDTV

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിൽ ബസ് മറിഞ്ഞ് എട്ടുപേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗുലാർ ബസാറിനടുത്ത് ആഴത്തിലുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. പാലത്തിൽ നിന്ന് നൂറുമീറ്റർ താഴേക്ക് പതിച്ച ബസിൽ 30ഓളം യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് വിവരം.

അപകടത്തിൽ 20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബയാസി, ധൽവാല എന്നിവിടങ്ങളിൽ നിന്നും ദുരന്തനിവാരണ സേന എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ പുറത്തെടുത്ത് ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ടെഹ്രി ഗർവാൾ ജില്ലാ മജിസ്‌ട്രേറ്റ് നിതിക ബണ്ടേൽവാളും സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ശ്വേത ചൗബെയും അപകട സ്‌ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്. അപകട കാരണങ്ങളെ കുറിച്ചും പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ താൻ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Most Read| പ്ളാസ്‌റ്റിക് മാലിന്യത്തിനൊപ്പം സ്വർണം; തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE