പ്ളാസ്‌റ്റിക് മാലിന്യത്തിനൊപ്പം സ്വർണം; തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ

കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ പാറയ്‌ക്കൽ വിജയമ്മയുടെ വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾക്ക് ഒപ്പമാണ് മംഗര വാർഡ് ഹരിതകർമ സേനാംഗങ്ങളായ അരുണകുമാരിക്കും ജി. ഗീതുവിനും സ്വർണം ലഭിച്ചത്.

By Senior Reporter, Malabar News
haritha-karma-sena-gold-return
Rep. Image

മോഷ്‌ടാക്കളെ ഭയന്ന് ഭാര്യ ഒളിപ്പിച്ചുവെച്ച സ്വർണം പ്ളാസ്‌റ്റിക് മാലിന്യത്തിനൊപ്പം ഭർത്താവ് ഹരിതകർമ സേനയ്‌ക്ക് കൈമാറി. കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ പാറയ്‌ക്കൽ വിജയമ്മയുടെ വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾക്ക് ഒപ്പമാണ് മംഗര വാർഡ് ഹരിതകർമ സേനാംഗങ്ങളായ അരുണകുമാരിക്കും ജി. ഗീതുവിനും സ്വർണം ലഭിച്ചത്.

വിജയമ്മ സ്വർണം വെച്ചതറിയാതെയാണ് ഭർത്താവ് ശിവദാസൻ ഇതെടുത്തുകൊടുത്തത്. താലിമാലയും രണ്ട് വളകളും ഒരു മോതിരവുമാണ് ഉണ്ടായിരുന്നത്. വിജയമ്മ മോഷ്‌ടാക്കളെ ഭയന്ന് പഴ്‌സിലാക്കി സ്വർണം പ്ളാസ്‌റ്റിക് ശേഖരത്തിൽ ഒളിപ്പിച്ചു വെച്ചതായിരുന്നു. ശിവദാസൻ പ്ളാസ്‌റ്റിക് ശേഖരം ഹരിതകർമ സേനയ്‌ക്ക് കൈമാറുമ്പോൾ വിജയമ്മ വീട്ടിൽ ഇല്ലായിരുന്നു.

തുടർന്ന് മാലിന്യം തരംതിരിക്കുമ്പോഴാണ് സ്വർണം കണ്ടെത്തിയത്. വാർഡ് മെമ്പർ പിപി സുഭാഷിന്റെ സാന്നിധ്യത്തിൽ സ്വർണം വിജയമ്മയെ തിരികെ ഏൽപ്പിച്ചു. നേരത്തെ കൊട്ടിയൂർ ഉൽസവത്തിന് ശുചീകരണത്തിനിടെ കളഞ്ഞുകിട്ടിയ ഒരുപവന്റെ സ്വർണമാല ചപ്പാരപ്പടവ് ഹരിതകർമ സേനാംഗങ്ങൾ ഉടമയ്‌ക്ക് തിരികെ നൽകിയിരുന്നു.

Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE