ചാലയിൽ വൻ കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണമടങ്ങിയ ബാഗ് കവർന്നു

വൈഷ്‌ണവി ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണമടങ്ങിയ ബാഗ് പിടിച്ചുപറിച്ചതായാണ് പരാതി. വ്യാഴാഴ്‌ച രാത്രി പത്തരയോടെ ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കവർച്ച നടന്നതെന്ന് ജ്വല്ലറി ഉടമയായ നന്ദകുമാർ പറഞ്ഞു.

By Senior Reporter, Malabar News
robbery
Representational image

തിരുവനന്തപുരം: ചാലയിൽ വൻ സ്വർണക്കവർച്ച. വൈഷ്‌ണവി ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണമടങ്ങിയ ബാഗ് പിടിച്ചുപറിച്ചതായാണ് പരാതി. വ്യാഴാഴ്‌ച രാത്രി പത്തരയോടെ ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കവർച്ച നടന്നതെന്ന് ജ്വല്ലറി ഉടമയായ നന്ദകുമാർ പറഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേരാണ് സ്വർണം കവർന്നതെന്നും ഇദ്ദേഹം പരാതിയിൽ പറയുന്നു.

മഹാരാഷ്‌ട്ര സ്വദേശികളുടേതാണ് ജ്വല്ലറി. പഴയ സ്വർണം എടുക്കുന്ന കടയാണിത്. കവർന്ന സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്‌തത നിലനിൽക്കുന്നുണ്ട്. 250ഓളം പവൻ സ്വർണം ഉണ്ടായിരുന്നുവെന്നാണ് പോലീസിൽ നിന്നുള്ള വിവരം. ഉടമയും ആദ്യം ഇങ്ങനെയാണ് പ്രതികരിച്ചത്. എന്നാൽ, കുറച്ച് സ്വർണമേ ഉള്ളൂവെന്നാണ് ഉടമ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, സ്വർണം തട്ടിയെടുത്ത പ്രതികളുടെ ബൈക്ക് പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. കറുപ്പും മഞ്ഞയും നിറമുള്ള ഹോണ്ട ബൈക്കിലാണ് പ്രതികൾ എത്തിയത്. കട അടച്ച ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയിൽ നിന്ന് ഇവർ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. നന്ദകുമാറിനെ പ്രതികൾ ബൈക്കിൽ പിന്തുടരുന്നതിന്റെയും സ്വർണം കവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം മരക്കട റോഡിലെ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് മോഷണം നടന്നത്. നിലവിൽ ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന്റെ നമ്പർ വ്യക്‌തമല്ലാത്തതിനാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE