കണ്ണൂർ: മട്ടന്നൂരിൽ വീട്ടിനകത്ത് അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ളബ് റോഡിൽ കെടി ജയകൃഷ്ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
രാവിലെ പുറത്തുപോയി പത്തുമണിയോടെ തിരിച്ചെത്തിയ ജയകൃഷ്ണൻ ആണ് രണ്ടുപേരും വെട്ടേറ്റ് കിടക്കുന്നതായി കണ്ടത്. ചോരയിൽ മുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വീട്ടിലെ മുകളിലെ ഹാളിലായിരുന്നു ഇരുവരും. പോലീസെത്തി ആശുപത്രിയിൽ എത്തിക്കും മുൻപ് ഇരുവരും മരിച്ചിരുന്നു.
രാവിലെ ഒമ്പത് മണിയോടെ വീട്ടിനുള്ളിൽ നിന്ന് ചെറിയ രീതിയിൽ ശബ്ദകോലാഹലങ്ങൾ കേട്ടിരുന്നെങ്കിലും അമ്മയും മകനും തമ്മിലുള്ള സാധാരണ വാഴക്കാണെന്നാണ് കരുതിയിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. മകൻ സാധാരണ ഗതിയിൽ ഉച്ചത്തിൽ സംസാരിക്കുന്ന പ്രകൃതക്കാരനാണെന്നും അതിനാൽ സംശയിച്ചില്ലെന്നും അയൽവാസികൾ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. അധ്യാപികയാണ് ജ്യോതി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































