സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3 കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർ ലോഞ്ച് ബാറിന്റെ ലൈസൻസാണ് റദ്ദാക്കിയത്.

By Senior Reporter, Malabar News
seeram sambashiva rao
സീറാം സാംബശിവ റാവു

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് അനുമതി നൽകിയ എക്‌സൈസ് മുൻ കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ നടപടി സർക്കാർ റദ്ദാക്കി. വിഷയം വിവാദമായതിന് പിന്നാലെ സാംബശിവ റാവുവിനെ സ്‌ഥലം മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ അനുമതി റദ്ദാക്കിയ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3 കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർ ലോഞ്ച് ബാറിൽ നിന്ന് രണ്ടുലക്ഷം രൂപ ലൈസൻസ് ഫീസ് ഈടാക്കിയാണ് അനുമതി നൽകിയത്.

എന്നാൽ, പുതിയ മദ്യനയത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രം എഫ്എൽ7 ലൈസൻസുകൾ അനുവദിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയിരുന്നതാണ്. ഫോറിൻ ലിക്കാർ റൂൾസ് പ്രകാരം അനുമതി ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞാലും ലൈസൻസ് അനുവദിക്കാതെ സ്‌ഥാപനം തുറന്ന് പ്രവർത്തിക്കാൻ സാധിക്കില്ല.

ഈ സാഹചര്യത്തിൽ ലൈസൻസ് അനുവദിക്കാൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയെന്നും അപേക്ഷ നിരസിച്ചുവെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഫീസായി അടച്ച രണ്ടുലക്ഷം രൂപ തിരികെ ലഭിക്കാൻ സ്‌ഥാപനത്തിന് അപേക്ഷ സമർപ്പിക്കാം. പുതിയ അമദ്യനയം പ്രഖ്യാപിച്ചതിന് ശേഷം വ്യവസ്‌ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി ലൈസൻസ് അനുവദിച്ച അപേക്ഷ പുനർസമർപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Most Read| ‘ഹസീന തീവ്രവാദി’; പാസ്‌പോർട്ടിനുള്ള അപേക്ഷ നിരസിച്ച് ബംഗ്ളാദേശ് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE