തിരുവനന്തപുരം: എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി എക്സൈസ് കമ്മീഷണർ എസ് സാംബശിവ റാവുവിന്റെ റിപ്പോർട്. എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റിയതിന് പിന്നാലെയാണ് ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്.
എക്സൈസ് മന്ത്രിയുടെ ജില്ലയിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് എതിരെയും സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് എതിരേയുമാണ് കോഴ, ക്രമക്കേട് ഉൾപ്പടെയുള്ള ആരോപണങ്ങൾ തെളിവുകൾ നിരത്തി സാംബശിവ റാവു റിപ്പോർട് നൽകിയിട്ടുള്ളത്.
ഇരുവരും ബാറുകളിൽ നിന്നും മാസപ്പടി വാങ്ങുന്നതും, ലൈസൻസ് പുതുക്കാൻ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും, ബെനാമി ഇടപാടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സർക്കാരിന് റിപ്പോർട് നൽകിയത്. അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവർക്കും ചുമതല നൽകരുതെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം




































