എഥനോൾ പെട്രോൾ വിവാദം; വിലയിരുത്താൻ കേന്ദ്രം, ഉന്നതതല യോഗം ചേരും

കർണാടക സർക്കാർ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ 30 ശതമാനത്തിന് മുകളിൽ വരെ പെട്രോളിൽ എഥനോൾ കണ്ടെത്തിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

By Senior Reporter, Malabar News
ethanol-petrol-controversy-petroleum
Representational Image

ന്യൂഡെൽഹി: എഥനോൾ പെട്രോൾ വിവാദം വിശദമായി വിലയിരുത്താൻ കേന്ദ്ര സർക്കാർ. പെട്രോളിയം മന്ത്രാലയം ഇതിനായി ഉന്നതതല യോഗം വിളിച്ച് ചേർക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ നീക്കം രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നാണ് കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തുന്നത്.

കർണാടക സർക്കാർ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ 30 ശതമാനത്തിന് മുകളിൽ വരെ പെട്രോളിൽ എഥനോൾ കണ്ടെത്തിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. പിന്നാലെ കേരളത്തിലും തെലങ്കാന, ഹിമാചൽ എന്നീ സംസ്‌ഥാനങ്ങളിലും പരിശോധനക്ക് നിർദ്ദേശം നൽകിയതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.

പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥർ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയും സ്‌ഥിതി നിരീക്ഷിക്കുന്നുണ്ട്. നേരത്തെ ഇ20 പെട്രോളിനെതിരെ വിമർശനം കടുത്തതിന് പിന്നാലെ പ്രധാന വാഹന നിർമാതാക്കളെ അടക്കം അണിനിരത്തി മന്ത്രാലയം വാർത്താ സമ്മേളനം നടത്തിയിരുന്നു.

കർണാടകയിലെ പരിശോധനാ ഫലം തള്ളിക്കൊണ്ട് എണ്ണ കമ്പനികളുടെ സംയുക്‌ത പ്രസ്‌താവനയാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. ഉന്നത ഉദ്യോഗസ്‌ഥരും വിദഗ്‌ധരും ഒരുമിച്ച് വിശദമായ പ്രതികരണം നൽകുന്നതും ആലോചനയിലുണ്ട്. നേരത്തെ, കർണാടകയിലെ പെട്രോൾ പമ്പുകളിലടക്കം നടത്തിയ പരിശോധനയിൽ 21 ശതമാനം വരെ മാത്രമാണ് എഥനോൾ ബ്ളെൻഡിങ് എന്നാണ് കണ്ടെത്തിയതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE