മദ്യപിച്ച് വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കും; നീക്കവുമായി സർക്കാർ

ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ 'തൂഫാൻ കെയർ' ഈമാസം 16ആം തീയതി ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ പുനരധിവസിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം.

By Senior Reporter, Malabar News
Ramesh Chennithala,
Image Source: FB / Ramesh Chennithala / Croppedy by Team MN

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നീക്കവുമായി സർക്കാർ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ ഗതാഗത മന്ത്രിയുമായി പോലീസ് ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്.

നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ഒരുതരത്തിലുള്ള ആനുകൂല്യവും പോലീസ് നൽകില്ല. ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി പരിശോധനകൾ കടുപ്പിക്കും. രാത്രികാലങ്ങളിൽ കേരളത്തിലുടനീളം പോലീസിന്റെ വ്യാപക പരിശോധനകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്‌തമാക്കി. മദ്യപിച്ച് വാഹനം ഓടിച്ച സംഭവങ്ങളിൽ ഇതുവരെ 17,000ത്തോളം ആളുകളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

സ്വകാര്യ ബസുകളുടെ അമിതവേഗവും റോഡുകളിലെ മൽസര ഓട്ടവും ഒരു കാരണവശാലും അനുവദിക്കില്ല. കാൽനട യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള അശ്രദ്ധമായ ഡ്രൈവിങ് കർശനമായി തടയും. റാഷ് ഡ്രൈവിങ് നടത്തുന്നവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയെടുക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ ‘തൂഫാൻ കെയർ’ ഈമാസം 16ആം തീയതി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ പുനരധിവസിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി 35ഓളം ആശുപത്രികൾ സഹകരിക്കാൻ തയ്യാറായിട്ടുണ്ടെന്നും ആശുപത്രി പ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE