തൊണ്ടിമുതൽ മോഷണം; ബത്തേരി സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്‌ടിച്ച ബത്തേരി സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

By Senior Reporter, Malabar News
Suspended
Rep. Image

വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്‌ടിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്‌ടിച്ച സബിത്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തുകയാണ്.

ഈമാസം പത്താം തീയതിയാണ് കോടതിയിൽ ഹാജരാക്കിയ ഏഴ് ചാക്ക് ഹാൻസ് മോഷണം പോയതായി കണ്ടെത്തുന്നത്. അതീവ സുരക്ഷയോടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന സ്‌റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ നിന്ന് 13,800 പാക്കറ്റ് ഹാൻസ്, കൂൾലിപ്പ് എന്നിങ്ങനെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സബിത്ത് മോഷ്‌ടിച്ചു കൊണ്ടുപോയത്.

സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. സബിത്താണ് പ്രതിയെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 18ന് രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. അന്ന് സബിത്തിന് ജിഡി ചാർജ് ആയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്.

സ്വന്തം കാറിൽ കയറ്റിയാണ് ഇയാൾ കടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്. പ്രതിക്ക് പുറത്തുനിന്നും സ്‌റ്റേഷനിൽ നിന്നും ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. സംഭവം പുറത്തറിഞ്ഞത് മുതൽ സബിത്ത് ഒളിവിലാണ്. പോലീസുകാരൻ പ്രതിയായ സംഭവത്തിൽ വകുപ്പുതല നടപടിക്കായി ബത്തേരി ഡിവൈഎസ്‌പി ശുപാർശ ചെയ്‌തിട്ടുണ്ട്‌.

ഓപ്പറേഷൻ തൂഫാനും ഡി ഹണ്ടും അടക്കം സംസ്‌ഥാനം ഊന്നൽ ലഹരിക്കെതിരെ പോരാടുമ്പോൾ പോലീസ് സേനക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവം. ലഹരിയുടെ വൻശേഖരം വീണ്ടും വിപണിയിലേക്ക് എത്തിക്കാൻ കാവൽക്കാർ തന്നെ കൂട്ടുനിൽക്കുകയെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE