തിരുവനന്തപുരം: എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അഞ്ചുവർഷമാണ് കാലാവധി. ഒരുമാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം.
മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാൽസംഗക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ് പൂങ്കുഴലി. ജോയിൻ ചെയ്യുന്നതിന് മുന്നോടിയായി കേസിൽ കുറ്റപത്രം സമർപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്ന് ബലാൽസംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ ഒരു കേസിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചത്. മറ്റുള്ള കേസുകളുടെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്. ഐപിഎസ് ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നത് നിർബന്ധമായതുകൊണ്ടാണ് ഈ നടപടിയെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമല്ലെന്നും അധികൃതർ വ്യക്തമാക്കി.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































