പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് പാട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് എട്ടുപവൻ സ്വർണമാണ് മോഷണം പോയത്. പൊയിലത്ത് വാരിയത്ത് അനിൽകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഉച്ചയ്‌ക്ക് മുമ്പാണ് മോഷണം നടന്നതെന്നാണ് വിവരം.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. ഒരു മാല, രണ്ടു ജോഡി കമ്മൽ, ഒരു മോതിരം എന്നിവയാണ് മോഷണം പോയത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്‌ടാക്കളെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസ് പരിശോധിച്ച് വരികയാണ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































