സോളാർ സ്‌ഥാപിക്കാൻ കുഴിയെടുത്തു; ലഭിച്ചത് നഷ്‌ടപ്പെട്ട സ്വർണമാല

കോഴിക്കോട് പേരാമ്പ്ര എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയൽ സ്വദേശി ബഷീറിന്റെ വീട്ടിൽ നിന്നാണ് ഇലക്‌ട്രീഷ്യനായ കായണ്ണ സ്വദേശി സുബീഷിന് മാല ലഭിച്ചത്.

By Senior Reporter, Malabar News
gold chain
Rep. Image

സോളാർ സ്‌ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ ലഭിച്ചത് വർഷങ്ങൾക്ക് മുൻപ് നഷ്‌ടപ്പെട്ട താലിമാല. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരാണ് സംഭവം. എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയൽ സ്വദേശി ബഷീറിന്റെ വീട്ടിൽ നിന്നാണ് ഇലക്‌ട്രീഷ്യനായ കായണ്ണ സ്വദേശി സുബീഷിന് മാല ലഭിച്ചത്.

നാലുവർഷം മുൻപ് ബഷീറിന്റെ ഭാര്യ ഫാത്തിമയുടെ ഒരുപവൻ സ്വർണമാല നഷ്‌ടപ്പെട്ടിരുന്നു. അന്ന് വീടും പറമ്പും അരിച്ചു പെറുക്കിയെങ്കിലും കിട്ടിയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ബഷീർ വീട്ടിൽ സോളാർ സ്‌ഥാപിക്കാൻ തീരുമാനിച്ചത്.

വീടിനോട് ചേർന്ന് കുഴിയെടുത്ത് എർത്ത് സ്‌ഥാപിച്ചെങ്കിലും കെഎസ്ഇബി അധികൃതർ പരിശോധിച്ച് മാറ്റി സ്‌ഥാപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ വീടിന് മുറ്റത്ത് വിരിച്ചിരുന്ന കടപ്പ മാറ്റി എർത്തിനായി കുഴിയെടുത്തു. ഒന്നരയടി താഴ്‌ന്നപ്പോഴാണ് സ്വർണമാല കണ്ടത്. സുബീഷ് ഇതെടുത്ത് ബഷീറിനെ ഏൽപ്പിച്ചു. നാലുവർഷം മുൻപ് നഷ്‌ടപ്പെട്ട സ്വർണമാലയായിരുന്നു അത്.

Health| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE