Tag: shubha vartha
ട്രാക്ക് സ്യൂട്ടും കോട്ടുമില്ല; നഗ്‌നപാദയായി മാരത്തണിൽ ഓടി ഒന്നാമതെത്തി രമാഭായ്
മക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യുന്ന ഓരോ കാര്യവും വിലമതിക്കാനാവാത്തതാണ്. സ്വന്തം ജീവൻ കൊടുത്തും മക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചുകൊടുക്കുന്ന മാതാപിതാക്കൾ ലോകത്തുണ്ട്. അത്തരത്തിൽ മക്കളുടെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ വ്യത്യസ്‌തമായ ഒരു മാർഗം...
സ്വന്തം വിവാഹച്ചടങ്ങിൽ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട യുവതിക്ക് കരുതലായി ഡോ. ഷിറിൻ
സ്വന്തം വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയിലും ഡോക്‌ടർ എന്ന ഉത്തരവാദിത്തം മറക്കാതെ, ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട യുവതിക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കി ഡോ. ഷിറിൻ സുബൈർ. കണ്ണൂർ പാനൂരിലാണ് സംഭവം.
ഡോക്‌ടറായ ഷിറിന്റെ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ...
മൂന്ന് പതിറ്റാണ്ട് നീണ്ട സൗഹൃദം, ഇടയ്‌ക്ക് അകന്നു, ഒടുവിൽ തിരിച്ചറിഞ്ഞ സത്യം!
മൂന്ന് പതിറ്റാണ്ട് നീണ്ട സൗഹൃദം ഒടുവിൽ ചെന്നെത്തിയത് ഒരമ്മയുടെ മക്കളാണെന്ന വികാരനിർഭരമായ തിരിച്ചറിവിലേക്ക്. ഇന്ത്യയിലെ അനാഥാലയത്തിൽ നിന്ന് ദത്തെടുത്ത് നെതർലൻഡ്‌സിൽ വളർന്ന മീന ഗെൽറ്റിങ്കും മിനാൽ തിജ്‌സനുമാണ് തങ്ങളുടെ ജൻമബന്ധം വർഷങ്ങൾക്ക് ശേഷം...
പോലീസ് യൂണിഫോമിൽ മകൾ; കോവിഡ് കവർന്ന അമ്മയുടെ ആഗ്രഹ സഫലീകരണം
കുന്നംകുളം അകതിയുർ തറമേൽ വീട്ടിൽ ഒലീവ പോലീസ് യൂണിഫോം അണിഞ്ഞപ്പോൾ അത് അമ്മയുടെ ആഗ്രഹസഫലീകരണമായി. 2021ൽ കോവിഡ് ബാധിച്ചാണ് ഒലീവയുടെ അമ്മ കെവി ഉഷ മരിച്ചത്. മരിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞ വാക്കുകൾ...
ഒരേ സമയം രണ്ട് ശസ്‌ത്രക്രിയകൾ; അമ്മയും കുഞ്ഞും പുതുജീവിതത്തിലേക്ക്
കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയശസ്‌ത്രക്രിയാ വിഭാഗവും ഗൈനക്കോളജി വിഭാഗവും ചേർന്ന് ഒരേ സമയം നടത്തിയ അപൂർവ ശസ്‌ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് കടന്ന് ജാർഖണ്ഡ് സ്വദേശിയായ യുവതി. ഒരേ സമയം രണ്ട് ശസ്‌ത്രക്രിയകളാണ് യുവതിക്ക് നടത്തിയത്....
‘സമയത്തേക്കാൾ വലുത് ജീവൻ’; പുഴയിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി ബസ് ഡ്രൈവർ
ബസുകാർക്ക് സമയം വലുതാണ്, എന്നാൽ, അതിലും വലുതാണ് ഒരു ജീവൻ എന്ന് തെളിയിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഡ്രൈവറായ ചാലാക്ക പള്ളിയാമ്പൽവീട്ടിൽ അജേഷ്. പെരിയാറിലെ മരണക്കയത്തിൽ മുങ്ങിത്താഴ്ന്ന 18കാരിയെ ധീരമായി രക്ഷപ്പെടുത്തിയാണ് അജേഷ് നൻമയുടെ...
മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം
മഴക്കാലം ആരംഭിച്ചതോടെ ചങ്ങനാശ്ശേരി പറാൽ പാടശേഖരത്ത് പിങ്ക് വിസ്‌മയത്തിന് തുടക്കമായി. കണ്ണെത്താ ദൂരത്തോളം വിരിഞ്ഞുനിൽക്കുന്ന പിങ്ക് നിറത്തിലുള്ള ആമ്പൽ പൂക്കളാണ് കണ്ണുകൾക്ക് കുളിർമയേകുന്നത്. പ്രകൃതിയുടെ അത്‌ഭുത മനോഹാരിത ആസ്വദിക്കാൻ നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്.
കോട്ടയം-ആലപ്പുഴ...
ഉടുമുണ്ടഴിച്ച് സ്‌ത്രീയുടെ നഗ്‌നത മറച്ച ഷാജി, ഇന്ന് മലയാളികളുടെ ഹീറോ
സ്വന്തം ഉടുമുണ്ടഴിച്ച് അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്ന യുവതിയുടെ നഗ്‌നത മറച്ച ഷാജി ഇന്ന് സാമൂഹിക മാദ്ധ്യമങ്ങളിലെ ഹീറോയാണ്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ വീട്ടിൽ എംആർ. ഷാജിയാണ് നൻമയുടെ പ്രതീകമായി മാറിയത്.
സൈക്കിളിൽ ചായ വിൽപ്പന...





































