‘അതിരടി’യിലെ പുതിയ ഗാനം പുറത്ത്; ചിത്രം മേയ് 14ന്

കാമ്പസിന്റെ പശ്‌ചാത്തലത്തിൽ ആക്ഷനും കോമഡിയും പ്രണയവുമെല്ലാം കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്‌റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. ബേസിൽ ജോസഫ്- ടൊവിനോ തോമസ്- വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് വിവരം.

By Senior Reporter, Malabar News
Athiradi Movie
Athiradi Movie Poster

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ ‘അതിരടി’യിലെ പുതിയ ഗാനം പുറത്ത്. വിഷ്‌ണു വിജയ് സംഗീതം നൽകിയ ഗാനം രചിച്ചത് സുഹൈൽ കോയ, അറിവ് എന്നിവർ ചേർന്നാണ്.

‘പട്ടി ഷോ’ എന്ന വരികളോടെ ശ്രദ്ധ നേടുന്ന ഗാനം ആലപിച്ചത് ഡബ്‌സി, അറിവ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ആദ്യ ഗാനമായ ‘തേടി നടന്നൊരു തേനീച്ച’ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെജോ, പൂർണിമ കണ്ണൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

ചത്രത്തിന്റെ ഫൺ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വളരെ സ്‌റ്റൈലിഷ് ഗെറ്റപ്പിൽ ബേസിൽ ജോസഫിനെ അവതരിപ്പിക്കുന്ന ഗാനം, അതീവ രസകരമായ ക്യാമ്പസ് പശ്‌ചാത്തലത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്.

‘അതിരടി’ മേയ് 14ന് ആഗോള റിലീസായെത്തും. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണിന്റെ സംവിധായകനായുള്ള ആദ്യ അരങ്ങേറ്റ ചിത്രം കൂടിയാണ് അതിരടി.

ബേസിൽ ജോസഫ് എന്റർടെയ്‌മെന്റ്‌സിന്റെ ബാനറിൽ ബേസിഫ് ജോസഫും ഡോക്‌ടർ അനന്തു എന്റർടെയ്‌മെന്റ്‌സിന്റെ ബാനറിൽ ഡോക്‌ടർ അനന്തു എസും ചേർന്നാണ് നിർമാണം. സാംകുട്ടി എന്ന കഥാപാത്രത്തെയാണ് ബേസിൽ ജോസഫ് അവതരിപ്പിക്കുന്നത്. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബേസിൽ ജോസഫ്- ടൊവിനോ തോമസ്- വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് വിവരം. വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ടൈറ്റിൽ ടീസറിൽ മാസ് ഗെറ്റപ്പിലാണ് ബേസിലും ടൊവിനോയും പ്രത്യക്ഷപ്പെടുന്നത്.

Malayalam Entertainment News-Athiradi

‘ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്’ എന്ന സംഭാഷണത്തോടെ, തിയേറ്ററുകളെ ഇളക്കിമറിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്‌നർ ആയാവും അതിരടി ഒരുങ്ങുന്നതെന്ന സൂചന ടീസറിലുണ്ട്. കാമ്പസിന്റെ പശ്‌ചാത്തലത്തിൽ ആക്ഷനും കോമഡിയും പ്രണയവുമെല്ലാം കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്‌റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്.

വിഷ്‌ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം- സാമുവൽ ഹെൻറി, എഡിറ്റർ-ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- മാനവ് സുരേഷ്, കോസ്‌റ്റ്യൂം- മഷർ ഹംസ, മേക്കപ്പ്-റോണക്‌സ് സേവ്യർ. സൗണ്ട് ഡിസൈനർ- നിക്‌സൺ ജോർജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി തോമസ്.

എക്‌സി. പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്‌, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്‌സ്- മൈൻഡ്‌സ്‌റ്റെയിൻ സ്‌റ്റുഡിയോസ്, ചീഫ് അസോ. ഡയറക്‌ടർ- സുകു ദാമോദർ, സ്‌റ്റിൽസ്- രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈനർ- സർക്കാസനം, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽ കുമാർ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE