പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ ആമിയാണ് (അമാന മെഹനാസ്, 14) എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയയായത്.

By Senior Reporter, Malabar News
Amana Organ Transplantation Story
ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക്‌ ശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് മടങ്ങുന്ന അമാന, ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സ്‌നേഹ ചുംബനം നൽകുന്നു (Image Courtesy: Mathrubhumi Online)
Ajwa Travels

കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക്‌ ശേഷം പുതു ഹൃദയത്തിന്റെ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ ആമിയാണ് (അമാന മെഹനാസ്, 14) എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയയായത്.

പൂർണ ആരോഗ്യവതിയായി ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയ ആമി ഇനി പഠിത്തത്തിലേക്ക് ശ്രദ്ധതിരിക്കും. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയായത്. മസ്‌തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്‌ക്ക് പുതുജീവനേകിയത്.

അമാനയ്‌ക്ക്‌ അഞ്ചുവർഷം മുമ്പാണ് ഹൃദയ സംബന്ധമായ തകരാർ കണ്ടെത്തിയത്. തുടർന്ന് നീണ്ട ചികിൽസകൾക്ക് ഒടുവിൽ ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയമാകുകയായിരുന്നു. അമാനയുടെ ആരോഗ്യനില പൂർണ തൃപ്‌തികരമാണെന്നും വൈകാതെ തന്നെ സാധാരണ നിലയിലേക്ക് ജീവിതം നയിക്കാനും പഠനം തുടരാനും സാധിക്കുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു.

മാനേജിങ് ഡയറക്‌ടർ ഫാ. പോൾ കരേടിന്റെ നേതൃത്വത്തിൽ മധുരം പങ്കിടാൻ അമാനയെ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്. അമാനയുടെ ആഗ്രഹം പോലെ തന്നെ ഒരു കാർഡിയോളജിസ്‌റ്റ് ആയി തീരുവാൻ സാധിക്കട്ടെ എന്ന് ഫാ. പോൾ കരേടൻ ആശംസിച്ചു.

അവയവദാനത്തിന് തയ്യാറായ ജയിയുടെ കുടുംബത്തിന് അമാന നന്ദി പറഞ്ഞു. സൗജന്യമായി ഹെലികോപ്‌ടർ വിട്ടുനൽകിയ സംസ്‌ഥാന സർക്കാറിനും മന്ത്രി പി. രാജീവിനും പോലീസ് സേനക്കും ആംബുലൻസ് ഡ്രൈവർമാർക്കും അമാന പ്രത്യേക നന്ദി പറഞ്ഞു. ജോലി സംബന്ധമായി ദുബായിലാണ് അമാനയുടെ കുടുംബം. അമാന വൈകാതെ ദുബായിലേക്ക് പറക്കുമെന്നാണ് വിവരം.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE