ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്ന് വൈകീട്ട് 3.30നാണ് ചർച്ച. നേരത്തെ നടത്തിയ മൂന്ന് ചർച്ചകളും പരാജയപ്പെട്ടിരുന്നു.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ രാജ്യമാകെ പ്രക്ഷോഭം നടത്തുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്നുമാണ് സിജെപിയുടെ ആവശ്യങ്ങൾ.
ഇതിൽ മന്ത്രിയുടെ രാജി ഒഴികെയുള്ള ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജി വിഷയത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്. അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെച്ചാൽ വീണ്ടും രാജി ആവശ്യങ്ങൾ ഉയരുമെന്ന ആശങ്ക സർക്കാരിനുണ്ട്.
പ്രധാന്റെ രാജിക്ക് പകരം വകുപ്പ് മാറ്റമാണ് കേന്ദ്ര സർക്കാരിന്റെ ആലോചന. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്നും അതിൽ പ്രധാന്റെ വകുപ്പ് മാറ്റിയേക്കുമെന്നുമാണ് അഭ്യൂഹം. വൈകീട്ട് നടക്കുന്ന ചർച്ചയിൽ വകുപ്പ് മാറ്റം എന്ന നിർദ്ദേശം സിജെപിക്ക് മുന്നിൽ കേന്ദ്രമന്ത്രിമാർ മുന്നോട്ടു വയ്‌ക്കുമെന്നാണ് വിവരം. എന്നാൽ, മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിജെപി.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































