‘അക്രമിയെ ഉടൻ അറസ്‌റ്റ് ചെയ്യും’; സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്

ഡെൽഹി പോലീസ് സ്‌റ്റേഷന് മുന്നിൽ സിജെപി തുടങ്ങിയ പ്രതിഷേധം താൽക്കാലിമായി അവസാനിപ്പിച്ചു.

By Senior Reporter, Malabar News
CJP Delhi Protest
ഡെൽഹിയിൽ സിജെപി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് (Image Courtesy: Mint)

ന്യൂഡെൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ അണിനിരന്ന ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ 72 മണിക്കൂറിനുള്ളിൽ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകി.

സിജെപി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ്. ഇതോടെ ഡെൽഹി പോലീസ് സ്‌റ്റേഷന് മുന്നിൽ സിജെപി തുടങ്ങിയ പ്രതിഷേധം താൽക്കാലിമായി അവസാനിപ്പിച്ചു. സിജെപി പ്രവർത്തകയായ നിഷു ആസാദ് എന്ന ദളിത് പെൺകുട്ടിയുടെ അച്ഛൻ സഞ്‌ജയ്‌ കുമാറിന്റെ തലയോട്ടി പ്രതിഷേധത്തിനിടെ അടിച്ചുപൊട്ടിച്ചത് താനാണെന്നും വധശ്രമം ചുമത്തേണ്ട കുറ്റമായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്നും ഹിന്ദുത്വ പ്രവർത്തകൻ ഭരദ്വാജ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കേസിൽ നടപടി ആവശ്യപ്പെട്ട് ഡെൽഹി പോലീസ് സ്‌റ്റേഷന് മുന്നിൽ സിജെപി പ്രതിഷേധം ആരംഭിച്ചത്. സിജെപി സൗരവ് ദാസ്, അശുതോഷ് രങ്ക ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ സംഘർഷം ഇടലെടുത്തിരുന്നു. തുടർന്ന് പോലീസ് നേതാക്കളെ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE