തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മൽസരയിനങ്ങളിൽ പങ്കെടുക്കും.
ഈമാസം ആറാം തീയതി കായികമേളയുടെ സംഘാടക സമിതിയുടെ ഉൽഘാടനം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. 11 വർഷത്തിന് ശേഷമാണ് കോഴിക്കോട് സംസ്‌ഥാന കായികമേളയുടെ വേദിയാകുന്നത്. കഴിഞ്ഞവർഷം തിരുവനന്തപുരമാണ് കായികവേദിയായത്. 1825 പോയിന്റോടെ തിരുവനന്തപുരം തന്നെയാണ് സ്വർണക്കപ്പിൽ മുത്തമിട്ടത്.
അത്‌ലറ്റിക്‌സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്‌സ് മൽസരത്തിന്റെ അവസാനം 4*100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കളാക്കിയത്. ഒരുമീറ്റ് റെക്കോർഡ് അടക്കം മൂന്ന് സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































