തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കേരളത്തിന് കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എസ്കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
എസ്എസ്കെ ഫണ്ടുകൾക്ക് പിഎം ശ്രീ നിർബന്ധമാണെന്നാണ് കേന്ദ്ര നിലപാട്. മുസ്ലിം ലീഗിന് പിന്നാലെ കോൺഗ്രസിലും ഉയർന്ന എതിർപ്പുകൾ കാരണം ഉപസമിതി റിപ്പോർട് നൽകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലെ എതിർപ്പാണ് സർക്കാരിന് മുന്നിലെ പുതിയ പ്രതിസന്ധി.
കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്നും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിലപാടെടുത്തത്. എന്നാൽ, പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്ന് ചില മുതിർന്ന നേതാക്കൾ ഉൾപ്പടെ യോഗത്തിൽ ആവശ്യപ്പെട്ടു.
Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക



































