സൈനിക താവളത്തിൽ വൻ കവർച്ച; ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി

സെക്കന്തരാബാദിലെ ബൊല്ലാരം മിലിട്ടറി സ്‌റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്ത് നിന്നാണ് ആയുധങ്ങൾ കാണാതായത്.

By Senior Reporter, Malabar News
Clashes in Jammu and Kashmir

ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ നിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്‌റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്ത് നിന്നാണ് ആയുധങ്ങൾ കാണാതായത്.

നാല് അത്യാധുനിക എകെ- 203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്‌റ്റളുകൾ, ഒരു സിവിലിയൻ പിസ്‌റ്റൾ എന്നിവയുൾപ്പടെ 12 തോക്കുകളാണ് മോഷ്‌ടിക്കപ്പെട്ടത്. ഇതിനുപുറമെ രാത്രി കാഴ്‌ച സാധ്യമാക്കുന്ന ബൈനോക്കുലർ, 21 മാഗസിനുകൾ, 1800ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്‌ടപ്പെട്ടിട്ടുണ്ട്.

മോഷണം പോയ ആയുധങ്ങൾക്ക് വിപണിയിൽ ഏകദേശം ലക്ഷം രൂപയോളം വിലവരും. പ്രധാന വാതിലിന്റെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിലാണ്. ഓഗസ്‌റ്റ് 30ന് വൈകീട്ട് ആറുമണിക്ക് ആയുധപ്പുര പൂട്ടുന്ന സമയത്ത് ആയുധങ്ങളെല്ലാം അവിടെ കൃത്യമായി ഉണ്ടായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഏത് സമയത്താണ് കവർച്ച നടന്നതെന്ന കാര്യം വ്യക്‌തമല്ല. എകെ 203 റൈഫിളുകൾക്കായുള്ള 720 ഉണ്ടകളും 9 എംഎം പിസ്‌റ്റളുകൾക്കായുള്ള 1120 ഉണ്ടകളും ഇൻസാസ് റൈഫിളിന്റെ വെടിയുണ്ടകളുമാണ് നഷ്‌ടപ്പെട്ടത്. ആയുധങ്ങൾ രാജ്യവിരുദ്ധ ശക്‌തികളുടെ കയ്യിൽ അകപ്പെടാനോ ദുരുപയോഗം ചെയ്യപ്പെടാനോ സാധ്യതയുള്ളതിനാൽ അടിയന്തര പോലീസ് നടപടി വേണമെന്ന് സൈന്യം ആവശ്യപ്പെട്ടു.

സംഭവം പുറത്തറിഞ്ഞയുടൻ ആയുധപ്പുരയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രവേശനം ഉണ്ടായിരുന്ന മുഴുവൻ സൈനികരെയും അധികൃതർ ചോദ്യം ചെയ്യുകയും രജിസ്‌റ്ററുകൾ പുനഃപരിശോധിക്കുകയും ചെയ്‌തു. അതീവ സുരക്ഷിതമായ സൈനിക മേഖലയിൽ അടിയന്തര സുരക്ഷാ പരിശോധനകൾക്കായി ആയുധപ്പുര നിലവിൽ സീൽ ചെയ്‌തിരിക്കുകയാണ്. കൂടാതെ, സംഭവത്തിൽ സൈന്യം വിപുലമായ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE