ശ്രീകണ്‌ഠാപുരം: കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ നടപടി. നവനീതിനെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതാണെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു.
പാർട്ടിയോ പാർട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്‌തികളോ നവനീതിന് ഒരുതരത്തിലുള്ള സഹായവും ചെയ്‌ത് കൊടുത്തിട്ടില്ലെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു. നവനീതിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ലോക്കൽ കമ്മിറ്റി വിലയിരുത്തി. കഴിഞ്ഞ 20നാണ് സംഭവം നടന്നത്. നവനീതിനെതിരായ നടപടി 22ന് തന്നെ സ്വീകരിച്ചതായും സിപിഎം അറിയിച്ചു.
ഓഗസ്‌റ്റ് 20ന് യുവതി വീട്ടിൽ കുളിക്കുമ്പോഴാണ് നവനീത് ശുചിമുറിയുടെ വിടവിലൂടെ മൊബൈൽ കയറ്റി വീഡിയോ പകർത്തിയത്. എന്നാൽ വെളിച്ചക്കുറവിൽ മൊബൈലിന്റെ ഫ്‌ളാഷ് തനിയെ ഒന്നായതോടെ യുവതി ഫോൺ കാണുകയും ബഹളം വയ്‌ക്കുകയുമായിരുന്നു. തുടർന്ന് മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ പ്രതി മായ്‌ച്ചുകളഞ്ഞു.
യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ നവനീതിനെതിരെ ശ്രീകണ്‌ഠാപുരം പോലീസ് കേസെടുത്തിരുന്നു. എന്നാൽ, നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് യുവതി ആരോപിച്ചു. ശ്രീകണ്‌ഠാപുരം പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ആഭ്യന്തര മന്ത്രിയെയും സമീപിച്ചിരുന്നു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി






































