കോഴിക്കോട്: ഡാൻസാഫ് എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇൻസ്പെക്ടർ ചമഞ്ഞ് വിൽപ്പനക്കാരിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുക്കുകയും ഇത് വിൽപ്പന നടത്തുകയും ചെയ്യുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വെച്ചാണ് വ്യാഴാഴ്ച രാത്രി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ റോജിത്തിനെ അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റൾ, കൈവിലങ്ങ്, സബ് ഇൻസ്പെക്ടറിന്റെ വ്യാജ ഐഡി കാർഡ്, പോലീസ് യൂണിഫോമിലുള്ള ഫോട്ടോ തുടങ്ങിയവ കണ്ടെടുത്തു. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി ആളുകളിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായും പോലീസിന് പരാതി ലഭിച്ചു. ഇതിൽ അന്വേഷണം തുടരുകയാണ്.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി





































