കണ്ണൂർ: കൂത്തുപറമ്പിൽ 15കാരിയെ കാണാതായതായി പരാതി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനിയും പത്താം ക്ളാസ് വിദ്യാർഥിനുമായ റിംസ മെഹറിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം യൂണിഫോമിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ കാണാതാവുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞു പോയതാണ് കുട്ടി. എന്നാൽ, അന്വേഷണത്തിൽ റിംസ അന്ന് സ്കൂളിൽ എത്തിയിരുന്നില്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച രാത്രി കുട്ടിയുമായി വീട്ടുകാർ ചില കാര്യങ്ങളെ സംബന്ധിച്ച് വഴക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമത്തിലാണോ കുട്ടി വീടുവിട്ടത് എന്ന് സംശയിക്കുന്നുണ്ട്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!


































