കോവളം സ്‌പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ, പിന്നാലെ സസ്‌പെൻഷൻ

തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപ് ആണ് അറസ്‌റ്റിലായത്.

By Senior Reporter, Malabar News
rape case
Representational Image

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപ് അറസ്‌റ്റിൽ. രാവിലെ പത്തുമണിയോടെ കസ്‌റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

പിന്നാലെ ഇയാളെ നഗരസഭ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. കേസിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ആളുകളെല്ലാം ഇതിനോടകം അറസ്‌റ്റിലായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്‌തമാക്കുന്നത്. സ്‌പായുടെ പ്രധാന നടത്തിപ്പുകാരനായ നിഷാന്ത് അനുരൂപമായി നിരന്തരം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പണം കൈമാറിയതിന്റെ തെളിവുകളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇരുവർക്കും തമ്മിൽ മറ്റുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളൊന്നും ഇല്ലാത്തതിനാൽ, ഈ സ്‌ഥാപനം അനുരൂപിന്റെ ബിനാമി ഇടപാടായിരുന്നോ എന്നാണ് സംശയിക്കുന്നത്. അനുരൂപിന് മറ്റു സ്‌പാകളുമായി സമാനരീതിയിലുള്ള ബന്ധങ്ങളുണ്ടോ എന്നതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ആന്ധ്രാ സ്വദേശിയായ 16കാരിയാണ് സ്‌പായുടെ മറവിൽ അതിക്രൂര പീഡനത്തിനിരയായത്. സമാനതകളില്ലാത്ത ഞെട്ടിക്കുന്ന ക്രൂരതയ്‌ക്കാണ് പെൺകുട്ടി ഇരയായത്. തിരുവനന്തപുരത്തെ മൂന്ന് സ്‌പാകളിലും തമിഴ്‌നാട്ടിലെ വിവിധ സ്‌പാകളിലും വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ച ആളുകളുടെ പട്ടിക പോലീസ് തയ്യാറാക്കിയതായാണ് വിവരം.

മാതാപിതാക്കൾ മരിച്ചുപോയ പെൺകുട്ടി അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇവർ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്‌പാകളിൽ നിർത്തി കുട്ടിയെ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയെ പണം വാങ്ങി സംഘത്തിന് കൈമാറുകയായിരുന്നു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE