ഒടുവിൽ സമവായം; എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും

സമവായ ഫോർമുല പ്രകാരം, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ബോർഡ് അംഗത്വം ഒഴിയും. പകരം കാന്തപുരം വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെ ബോർഡിൽ ഉൾപ്പെടുത്തും.

By Senior Reporter, Malabar News
Kerala State Waqf Board

തിരുവനന്തപുരം: വഖഫിൽ സമവായം. വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിൽ പ്രാതിനിധ്യം നൽകാൻ ധാരണയായി. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. മുഖ്യമന്ത്രി വിഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് തർക്കം പരിഹരിക്കപ്പെട്ടത്. വഖഫ് മന്ത്രി വൈകീട്ട് കാന്തപുരവുമായി കൂടിക്കാഴ്‌ച നടത്തും.

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും ചർച്ചയിൽ ഇടപെട്ടു. സമവായ ഫോർമുല പ്രകാരം, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ബോർഡ് അംഗത്വം ഒഴിയും. പകരം കാന്തപുരം വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെ ബോർഡിൽ ഉൾപ്പെടുത്തും.

ഇതിന്റെ ഭാഗമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സ്‌ഥാനത്ത് നിന്ന് ഹുസൈൻ സഖാഫി ചുള്ളിക്കാട് ഒഴിയുകയും തുടർന്ന് തൊടിയൂരിനെ ചെയർമാനാക്കുകയും ചെയ്യും. സമവായത്തിൽ എത്തിയതോടെ കാന്തപുരം വിഭാഗം 22ന് നടത്താനിരുന്ന കലക്‌ട്രേറ്റ് മാർച്ച് പിൻവലിച്ചേക്കുമെന്നാണ് വിവരം.

ഒരുവിഭാഗത്തെയും മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകുന്നത്. വഖഫിൽ സമവായമായെന്ന് മന്ത്രി എൻ ഷംസുദ്ദീൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE