വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതിയായ കീർത്തനയ്‌ക്ക് വെട്ടേറ്റു

ഭർത്താവ് വിനീഷാണ് കീർത്തനയെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

By Senior Reporter, Malabar News
keerthana
കീർത്തന

കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി മരുതോങ്കര സ്വദേശി കെസി കീർത്തനയ്‌ക്ക് വെട്ടേറ്റു. ഭർത്താവ് വിനീഷാണ് കീർത്തനയെ ആക്രമിച്ചത്. വടകര പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് സംഭവം.

പേരാമ്പ്ര ബ്ളോക്ക് റിസോഴ്‌സ് സെന്ററിലെ മുൻ കായിക പരിശീലകയായ കീർത്തനയ്‌ക്ക് കേസിൽ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യ ഉപാധികളുടെ ഭാഗമായി എല്ലാ ശനിയാഴ്‌ചയും വടകര പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം. ഇതിനായി ഇന്ന് രാവിലെ പത്തുമണിയോടെ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഭർത്താവ് വിനീഷ് ആക്രമിച്ചത്.

കഴുത്തിന് ഉൾപ്പടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. വിനീഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കേസിൽ പ്രതിയായതിന് പിന്നാലെ കീർത്തനയെ ബിആർസി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Most Read| മാരത്തണിൽ ഇന്ത്യക്ക് ചരിത്രമെഡൽ; രണ്ടാം മെഡൽ നേട്ടത്തിൽ മലയാളി താരം വിദർഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE