കെഎസ്‌എഫ്‌ഡിസി തലപ്പത്ത് പ്രേംകുമാർ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു. കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി ചലച്ചിത്ര നിർമ്മാതാവും സംഘടകനുമായ എം രഞ്‌ജിത്തിനെയും നിയമിച്ചു.

By Senior Reporter, Malabar News
Premkumar
പ്രേംകുമാർ

തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് യുഡിഎഫ് സർക്കാർ. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കൂടിയാണ് പ്രേംകുമാർ. ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് നടൻ രവീന്ദ്രനെ പരിഗണിച്ചതിന് പിന്നാലെയാണ് പ്രേംകുമാറിനെ കെഎസ്‌എഫ്‌ഡിസി ചെയർമാനായി നിയമിച്ചത്.

ജി. വേണുഗോപാൽ കേരള സംഗീത നാടക അക്കാദമി ചെയർമാനാകും. ഹേമന്ത് കുമാർ വൈസ് ചെയർമാനും പ്രദീപ് കുമാർ എൻവി സെക്രട്ടറിയുമാകും. സംവിധായകൻ ആലപ്പി അഷ്റഫാണ് കെഎസ്‌എഫ്‌ഡിസിയുടെ വൈസ് ചെയർമാൻ. കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി ചലച്ചിത്ര നിർമ്മാതാവും സംഘടകനുമായ എം രഞ്‌ജിത്തിനെ നിയമിച്ചു.

കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ എംപി സുരേന്ദ്രനാണ് പുതിയ സെക്രട്ടറി. ലളിതകലാ അക്കാദമിയുടെ ചെയർമാനായി ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. ടിആർ ഉദയകുമാർ വൈസ് ചെയർമാനാകും. വൈക്കം എംകെ ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി.

കേരള ഫോക്‌ലോർ അക്കാദമിയുടെ ചെയർമാനായി നാടോടി കലാ- സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദിയുടെ സംസ്‌ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ സ്‌ഥാനമേൽക്കും. ഗോത്ര വിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ. അക്കാദമിയുടെ മുൻ സെക്രട്ടറിയായിരുന്ന പ്രദീപ്‌കുമാർ എം പയ്യന്നൂർ പുതിയ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കും.

കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി മലയാളം-തമിഴ് നടനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഫിലിം ഫെസ്‌റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ നിയോഗിച്ചിരുന്നു. നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർമാൻ. നടൻ സലിം ഹസ്സൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE