കണ്ണൂർ: താവക്കരയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്നു വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് അപകടം. രാവിലെ ഒമ്പതിന് കണ്ണൂർ താവക്കരയിലാണ് അപകടം ഉണ്ടായത്. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഎസ്സി വിദ്യാർഥിനികളാണ് ഇരുവരും. കണ്ണൂർ-വടകര റൂട്ടിലോടുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. വളവിലൂടെ എത്തിയ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടുത്തു. ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് അമിതവേഗതയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം



































