ഓണനാളിൽ കത്തിക്കയറി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഇതുവരെ നേടിയത് 61.37 കോടി

കേരളത്തിന് പുറമെ ജിസിസി ഉൾപ്പടെയുള്ള രാജ്യാന്തര വിപണികളിലും ചരിത്രപരമായ നേട്ടമാണ് ചിത്രം കുറിക്കുന്നത്.

By Senior Reporter, Malabar News
bethlehem-kudumba-unit

ഓണനാളിൽ ചിരിയുടെ പൂക്കളമൊരുക്കി മുന്നേറുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഓണം റിലീസായി കഴിഞ്ഞദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രം, ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണം ഏറ്റുവാങ്ങിയാണ് മുന്നേറുന്നത്. വെറും മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ ഇതുവരെ 61.37 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം നിവിൻ പോളിയും മമിത ബൈജുവും തമ്മിലുള്ള മികച്ച കെമിസ്‌ട്രിയാണ്. നിവിൻ അവതരിപ്പിക്കുന്ന ജസ്‌റ്റിൻ എന്ന കഥാപാത്രവും മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രവും ഒട്ടും മടുപ്പിക്കാതെ, ഇരുവരും തമ്മിലുള്ള കെമിസ്‌ട്രി തിയേറ്ററുകളിൽ വലിയ ചിരിയും വൈകാരിക മുഹൂർത്തങ്ങളുമാണ് സമ്മാനിക്കുന്നത്.

ആഗോളതലത്തിൽ 135 കോടിയിലധികം നേടി ചരിത്രം കുറിച്ച ‘പ്രേമലു’വിന് ശേഷം സംവിധായകൻ ഗിരീഷ് എംഡിയും ഭാവന സ്‌റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കേരളത്തിന് പുറമെ ജിസിസി ഉൾപ്പടെയുള്ള രാജ്യാന്തര വിപണികളിലും ചരിത്രപരമായ നേട്ടമാണ് ചിത്രം കുറിക്കുന്നത്. ഇതുവരെ ഒരു മലയാള സിനിമയ്‌ക്ക് ലഭിക്കാത്ത രീതിയിലുള്ള വൻ തുക കലക്ഷനായി ചിത്രം സ്വന്തമാക്കി. വരും ദിവസങ്ങളിൽ മലയാള സിനിമയിലെ ഇൻഡസ്‌ട്രി ഹിറ്റ് റെക്കോർഡുകൾ ഈ ചിത്രം മാറ്റി എഴുതുമെന്നതിൽ സംശയമില്ല.

നിലവിലെ തരംഗം തുടർന്നാണ് ചിത്രം അതിവേഗം 100 കോടി ക്ളബിലേക്ക് എത്തുമെന്ന് ഉറപ്പാണ്. മിക്ക കേന്ദ്രങ്ങളിലും ടിക്കറ്റുകൾ മുൻകൂട്ടി വിറ്റഴിയുന്നതിനാൽ പലർക്കും ടിക്കറ്റ് കിട്ടാത്ത അവസ്‌ഥയാണുള്ളത്. നല്ലൊരു ഫീൽ ഗുഡ് എക്‌സ്‌പീരിയൻസാണ് സിനിമ നൽകുന്നതെന്നാണ് പ്രേക്ഷക പ്രതികരണം.

Most Read| ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026’ കിരീടം ചൂടി കേരളത്തിൽ നിന്നുള്ള കസിയ ലിസ് മേജോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE