
യൗവനത്തിന്റെ ആഘോഷം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ഗംഭീര ഫൺ റൈഡ് ചിത്രം, ‘മെൽകൗ പോണ്ടിച്ചേരി’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ചിങ്ങം ഒന്ന് പ്രമാണിച്ച് എത്തിയ ഈ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത് സാംസ്‌കാരിക മന്ത്രി പിസി വിഷ്‌ണുനാഥിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്.
അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, അരുൺ ഗോപി എക്‌സൈറ്റ്‌മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്‌റ്റിൻ ആൻഡ് മാത്യു എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ ജസ്‌റ്റിൻ മാത്യുവും ചേർന്നാണ് നിർമിക്കുന്നത്. നിഖിൽ മോഹൻ ആണ് കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്.
ഒരു മുഴുനീള കോമഡി പടമായാണ് മെൽകൗ പോണ്ടിച്ചേരി എത്തുന്നതെന്നാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നൽകുന്ന സൂചന. ആദ്യവസാനം ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു യൂത്ത് എന്റർടെയ്‌നർ ആയിരിക്കും സിനിമയെന്നാണ് അണിയറ പ്രവർത്തകരും പങ്കുവെക്കുന്നത്.
സനൂപ് തൈക്കുടം ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. അതോടൊപ്പം അദ്ദേഹം ഒരു കഥാപാത്രത്തെയും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത് പുമുതുമഖമായ ശ്രീലക്ഷ്‍മി വിജയൻ ആണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സുനന്ദ ഫിലിപ്പ് ജസ്‌റ്റിൻ, സൗമ്യ അരുൺ, ഛായാഗ്രഹണം- സനീഷ് സ്‌റ്റാൻലി, സംഗീതം- ഇലക്‌ട്രോണിക് കിളി, എഡിറ്റിങ്- സാഗർ ദാസ്, ആർട്ട്- അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ- ശിഹാബ് വെണ്ണല, ചീഫ് അസോ. ഡയറക്‌ടർ- പാർത്ഥൻ, മേക്കപ്പ്- ശ്വേതിൻ വി, അസോ. ഡയറക്‌ടർ- അരുൺലാൽ കരുണാകരൻ, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി. ഗുഡ് വിൽ എന്റർടെയ്‌ന്റ്‌മെന്റ്‌സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!




































