വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം

ഏറ്റുമാനൂർ തെള്ളകം സ്വദേശി റ്റൈറ്റസ് കുര്യനാണ് മരിച്ചത്.

By Senior Reporter, Malabar News
kerala-youth-arrested-car-fire-incident
Representational Image

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഏറ്റുമാനൂർ തെള്ളകം സ്വദേശി റ്റൈറ്റസ് കുര്യനാണ് മരിച്ചത്. അയ്യൻ‌കാളി സ്‌മാരക സ്‌കൂളിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. ഫയർഫോഴ്‌സ് സ്‌ഥലത്തെത്തി തീ അണയ്‌ക്കുകയായിരുന്നു.

കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാർ പിന്നോട്ടെടുക്കുമ്പോൾ മതിലിൽ ഇടിച്ചാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, കുടുംബവഴക്കിനെ തുടർന്ന് റ്റൈറ്റസ് ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നാണ് വിവരം. ഇദ്ദേഹം മുൻ സൈനികനാണ്.

Most Read| ജെൻസീയെ ഒപ്പം നിർത്താൻ ബിജെപി; പുതിയ പ്രചാരണ പദ്ധതികൾക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE