ഹൽദ്വാനി ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിന് ശേഷം സ്‌ഥലത്ത്‌ ശുദ്ധീകരണം നടത്തിയ സംഭവം ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

By Senior Reporter, Malabar News
rahul gandhi

ന്യൂഡെൽഹി: ഓഗസ്‌റ്റ് എട്ടിന് ഹൽദ്വാനിയിൽ നടന്ന ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ച് സംസാരിച്ചെന്ന ആരോപണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. മതപരമായ ഒരു ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചു എന്നാണ് കേസ്.

ഹൽദ്വാനിയിലെ വാൽമീകി സമുദായ അംഗവും ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളിയുമായിരുന്ന അമിത് കുമാർ നൽകിയ പരാതിയിലാണ് കേസ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിന് ശേഷം സ്‌ഥലത്ത്‌ ശുദ്ധീകരണം നടത്തിയ സംഭവം ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

തൊട്ടുകൂടായ്‌മയുടെ മറ്റൊരു രൂപമാണ് ഈ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച രാഹുൽ, ഇത് ഭരണഘടനാ ലംഘനമാണെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്നും കേസ് എടുപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ്, രാഹുലിനെതിരെ പരാതി ഉയർന്നത്.

ഭാരതീയ ന്യായ സംഹിതയിലെ രണ്ട് വകുപ്പുകൾ പ്രകാരവും, പട്ടികജാത്തി-പട്ടികവർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരവുമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. വാൽമീകി സമുദായം അവിടെ നടത്തിയത് മതപരമായ ഒരു സാധാരണ ചടങ്ങായിരുന്നുവെന്നും അതിനെ രാഹുൽ ഗാന്ധി ജാതീയമായി വക്രീകരിച്ച് ചിത്രീകരിച്ചു എന്നുമാണ് പരാതിക്കാരനായ അമിത് കുമാർ ആരോപിക്കുന്നത്.

ഈ ചടങ്ങിൽ യാതൊരുവിധ തൊട്ടുകൂടായ്‌മയും നിലനിന്നിരുന്നില്ല. എന്നിട്ടും അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമുദായങ്ങൾക്കിടയിൽ മനഃപൂർവം ചേരിതിരിവും സ്‌പർധയും ഉണ്ടാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. അതേസമയം, കോൺഗ്രസ് ആവശ്യപ്പെട്ടപ്രകാരം നിലവിൽ കേസുകളൊന്നും എടുത്തിട്ടില്ല.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE