ജനകീയ ‘കുറ്റവിചാരണ’; ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂയെന്ന് രാഹുൽ ഗാന്ധി

ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ചാണ് വിചാരണ നടന്നത്.

By Senior Reporter, Malabar News
Mallikarjun Kharge and Rahul Gandhi

ന്യൂഡെൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ തൽസ്‌ഥാനത്ത് നിന്ന് മാറാതെ നിർവാഹമില്ല. തെളിവുകൾ പുറത്തുവരുമ്പോൾ അദ്ദേഹം രാജിവെക്കേണ്ടി വരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറവിൽ കഴിയണമെന്ന് കരുതേണ്ടെന്നും ഇന്നോ നാളെയോ ജനങ്ങളെ നേരിടേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നേതാക്കൾ നടത്തിയ ജനകീയ ‘കുറ്റവിചാരണ’യിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വെച്ചായിരുന്നു പരിപാടി. മറ്റു വഴികളെല്ലാം അടഞ്ഞതിനാലാണ് പ്രതിപക്ഷം ഒന്നടങ്കം ഗ്യാനേഷ് കുമാറിനെ ഇംപീച്ച്മെന്റിൽ ചർച്ച നടത്താൻ ഇവിടെ ഒരുമിച്ച് കൂടിയതെന്ന് രാഹുൽ വ്യക്‌തമാക്കി.

2024ൽ വോട്ട് ചെയ്‌ത 130 മില്യൺ ആളുകളെയാണ് ഒഴിവാക്കിയത്. അവർ നിയമവിരുദ്ധ വോട്ടർമാരായിരുന്നോ എന്നും രാഹുൽ ചോദിച്ചു. ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ചാണ് വിചാരണ നടന്നത്. മുൻ ലോക്‌സഭാ സ്‌പീക്കർ മീരാ കുമാർ അധ്യക്ഷത വഹിച്ചു.

ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പ്രമേയം ഖർഗെ അവതരിപ്പിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് ഖർഗെ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് വ്യക്‌തിപരമായ ശത്രുതയില്ല. കമ്മീഷൻ നിഷ്‌പക്ഷമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നിർദ്ദേശ പ്രകാരമാണ് ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷനെ നയിക്കുന്നതെന്നും ഖർഗെ പറഞ്ഞു.

ഗ്യാനെഷിനെതിരെ ആറ് കുറ്റകൃത്യങ്ങൾ ആരോപിച്ചായിരുന്നു ഖർഗെയുടെ പ്രസംഗം

  • തിരഞ്ഞെടുപ്പ് കൊള്ളയിൽ ഗൂഢാലോചന നടത്തി
  • 13.2 കോടി വോട്ടർമാരുടെ വോട്ട് വെട്ടി, രാജ്യത്തിനെതിരായ കുറ്റകൃത്യം
  • പാർലമെന്റിന്റെ അനുമതിയില്ലാതെ ഫോമിൽ മാറ്റം വരുത്തി
  • ഇസിഐനെറ്റ് മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ച് വോട്ടർ പട്ടികയെ കൈവശപ്പെടുത്തി. കമ്മീഷനിൽ ഇരുന്ന് ആളുകളെ വോട്ട് ചേർക്കുന്നതിനും യഥാർഥ വോട്ടർമാരെ തടയാനും ശ്രമിച്ചു.
  • കമ്മീഷനിൽ മൂന്ന് കമ്മീഷണർമാർക്കും ഒരേ അവകാശമാണെന്നിരിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മറ്റു രണ്ടു കമ്മീഷണർമാരുടെയും വായടപ്പിച്ചു.
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇംഗിതത്തിന് വഴങ്ങി പ്രവർത്തിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശ്വാസം ലംഘിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചു ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായി.

Most Read| വിദ്യാർഥി സംഘർഷം; കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്‌ചിത കാലത്തേക്ക് അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE