ചങ്ങനാശേരി: കോട്ടയം ചങ്ങനാശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെയും തൂങ്ങിയ നിലയിൽ കണ്ടത്. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടത്.
നേരത്തെ കുടുംബത്തിന് പലചരക്ക് കടയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെ മുകൾ നിലയിൽ ഹോംസ്റ്റേ നടത്തിവരികയാണ്. സബിന്റെ ഭാര്യ വിദേശത്താണ്. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്



































