‘ആധാർ പരിശോധിച്ച് മാത്രം മദ്യം നൽകുക’; കർശന നിർദ്ദേശവുമായി എക്‌സൈസ് മന്ത്രി

23 വയസാണ് കേരളത്തിൽ അംഗീകരിക്കപ്പെട്ട മദ്യ ഉപഭോഗത്തിന്റെ പ്രായം.

By Senior Reporter, Malabar News
M. Liju
എക്‌സൈസ് മന്ത്രി എം. ലിജു

തൃശൂർ: പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സംസ്‌ഥാനത്തെ ബാറുകൾക്ക് കർശന നിർദ്ദേശവുമായി എക്‌സൈസ് മന്ത്രി എം. ലിജു. മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്‌തമാക്കിയതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂവെന്ന് മന്ത്രി നിർദ്ദേശം നൽകി.

23 വയസാണ് കേരളത്തിൽ അംഗീകരിക്കപ്പെട്ട മദ്യ ഉപഭോഗത്തിന്റെ പ്രായം. നെടുമ്പാശേരിയിൽ അപകടം ഉണ്ടായപ്പോൾ താൻ തന്നെയാണ് എക്‌സൈസിനോട്‌ കേസെടുക്കാൻ പറഞ്ഞത്. കുട്ടികൾക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. ഇനിയും വിട്ടുവീഴ്‌ചയില്ല. ആധാർ പരിശോധിച്ചേ മദ്യം നൽകാവൂ എന്നും മന്ത്രി പറഞ്ഞു.

റെസ്‌പോൺസിബിൾ ഡ്രിങ്കിങ് എന്ന സംസ്‌കാരം കേരളത്തിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലഹരി കുറച്ചുകൊണ്ട് വരികയും അതേസമയം ടൂറിസം സെക്‌ടറിനെ തളർത്താതിരിക്കുകയും ചെയ്യുന്ന ബാലൻസായ നയമാണ് സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നത്. കൊട്ടിഘോഷക്കപ്പെടുന്നില്ലെങ്കിലും എക്‌സൈസിന്റെ മികച്ച പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. നവംബറിൽ പുതിയ മദ്യനയം പ്രഖ്യാപിക്കും. ടൂറിസം സെക്‌ടർ ഉൾപ്പടെ പരിശോധിച്ച് കേരളത്തിന് അനുയോജ്യമായ മദ്യനയം ആണ് പ്രഖ്യാപിക്കുക. ബേക്കറികൾ വഴിയുള്ള ഹോർട്ടി വൈൻ വിൽപ്പനയെന്നത് ലാഘവബുദ്ധിയോടെ ചെയ്യേണ്ട ഒന്നല്ല, ഹോർട്ടി വൈൻ കർഷകർക്ക് ഗുണം ചെയ്യുമെങ്കിലും വിതരണം ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തം ആയിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE