ഉത്തരാഖണ്ഡിൽ ഹെലികോപ്‌ടർ തകർന്ന് അപകടം; ആറുപേരും കൊല്ലപ്പെട്ടു

പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ പ്രതാപ് (41), അരുൺ സലൂങ്കേ (44), ശങ്കർ ഗൗഡ (39), സുധീർ കെ (49), എച്ച്എസ് നടരാജ് (51) എന്നിവരാണ് കൊല്ലപ്പെട്ടത്.

By Senior Reporter, Malabar News
Uttarakhand Helicopter Crash
അപകട സ്‌ഥലത്തുനിന്നുള്ള ദൃശ്യം / Image Courtesy: NDTV / Cropped by Team MN

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റും യാത്രക്കാരും ഉൾപ്പടെ മുഴുവൻപേരും കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം. ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്‌പി സുർജിത് സിങ് പൻവർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ പ്രതാപ് (41), അരുൺ സലൂങ്കേ (44), ശങ്കർ ഗൗഡ (39), സുധീർ കെ (49), എച്ച്എസ് നടരാജ് (51) എന്നിവരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ഷാലിമാർ ബാഗിൽനിന്നുള്ളയാളാണ് ഹിമാൻഷു. യാത്രക്കാർ ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. അരുൺ പോലീസ് സേനാംഗവും ശങ്കർ അഭിഭാഷകനുമാണ്.

ബദ്‌രീനാഥിൽ നിന്ന് ഡെറാഡൂൺ ലക്ഷ്യമാക്കി ഇന്ന് ഉച്ചയ്‌ക്ക് 1.14ഓടെയാണ് ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്‌ടർ പറന്നുയർന്നത്. ജോഷിമഠ് താഴ്‌വരയ്‌ക്ക് മുകളിലൂടെ പറക്കവേ, ഹെലികോപ്‌ടറുമായുള്ള ബന്ധം നഷ്‌ടമാവുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ചു. പിന്നീടാണ് ഹെലികോപ്‌ടർ തകർന്നുവീണതായി സ്‌ഥിരീകരിച്ചത്‌.

Most Read| കേരളത്തിലെ എസ്‌ഐആർ ഉടൻ തീർപ്പാക്കില്ല; പരാതി നൽകാമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE