ഇസ്രയേലിൽ വോട്ടെണ്ണൽ പൂർത്തിയായി; കേവല ഭൂരിപക്ഷമില്ല, നെതന്യാഹുവിന് കടമ്പകളേറെ

സെൻട്രൽ ഇലക്ഷൻ കമ്മിറ്റി വെള്ളിയാഴ്‌ച പുലർച്ചെ പുറത്തുവിട്ട അന്തിമ ഫലപ്രകാരം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുകൂലിക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചു. ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾക്ക് 19 സീറ്റും ലഭിച്ചു.

By Senior Reporter, Malabar News
Benjamin Netanyahu
Benjamin Netanyahu (Image Courtesy: ABC News)

ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായി. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അന്തിമ ഫലം വെള്ളിയാഴ്‌ച പുലർച്ചെയോടെ പുറത്തുവിട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുകൂലിക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചു. ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾക്ക് 19 സീറ്റും ലഭിച്ചു.

ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ 120 സീറ്റിൽ 61 സീറ്റാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളുടെ പിന്തുണ പ്രധാനമാണ്. നവംബർ നാലിനെ ഔദ്യോഗിക ഫലം പുറത്തുവരൂ. വിദേശ ഇടപെടലുകൾ നടന്നതായും വ്യാപക അട്ടിമറി നടന്നെന്നും നെതന്യാഹു ആരോപിച്ച പശ്‌ചാത്തലത്തിൽ അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്‌ചയാകും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

19 സീറ്റുകൾ നേടിയ അറബ് പാർട്ടികൾ നിർണായക ശക്‌തിയായത് നെതന്യാഹുവിനും ഗാദി ഐസൻകോട്ടിനും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും തിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു അറബ് പാർട്ടികളുമായി കൂട്ടുകൂടുകയില്ല എന്നത്.

അറബ് പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് തറപ്പിച്ച് പറഞ്ഞിട്ടുള്ള നെതന്യാഹുവിന് മുന്നിൽ രണ്ട് വഴികളാണ് മുന്നിലുള്ളത്. ഒന്നുകിൽ ഐസൻകോട്ടുമായി ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുക. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ഉന്നയിച്ച് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് എത്തിക്കുക. ഇതിൽ രണ്ടാമത്തേതിലാണ് അദ്ദേഹമിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഐസൻകോട്ടിന് മുന്നിലും രണ്ട് വഴികളാണുള്ളത്. നെതന്യാഹുവുമായി കൂട്ടുകൂടുക, അല്ലെങ്കിൽ അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുക. ഇതിൽ ഏത് തിരഞ്ഞെടുത്താലും സ്വന്തം തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ നിന്ന് പിൻമാറാൻ ഐസൻകോട്ടിനെ നിർബന്ധിതനാക്കും. രണ്ട് പക്ഷത്തും ചേരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം.

അതേസമയം, വേട്ടെടുപ്പിൽ വ്യാപക അട്ടിമറി നടന്നെന്ന നെതന്യാഹുവിന്റെ ആരോപണം ഇസ്രയേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തള്ളിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമത്വം നടന്നു എന്നാരോപിച്ചുള്ള വാദങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് ഇലക്ഷൻസ് കമ്മിറ്റി ആക്‌ടിങ് ഡയറക്‌ടർ ജനറൽ ഡീൻ ലിവ്‌നെ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഖത്തറിന്റെ ഇടപെടൽ നടന്നുവെന്നതടക്കം ആയിരുന്നു നെതന്യാഹുവിന്റെ വാദം.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE