നടുറോഡിൽ നിന്നത് ചോദ്യം ചെയ്‌ത യുവാവിനെ വെട്ടി, കാർ കത്തിച്ചു; മൂന്നംഗ സംഘം ഒളിവിൽ

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്‌ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Senior Reporter, Malabar News
murder attempt i
Rep. Image

തിരുവനന്തപുരം: റോഡിൽ തടസം സൃഷ്‌ടിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്‌ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദീപിന്റെ കാറും അക്രമിസംഘം തീവെച്ച് നശിപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. നെയ്യാറ്റിൻകര കൊല്ലയിൽ കൊടവിളാകത്ത് വെച്ചായിരുന്നു ആക്രമണം. വീട്ടിലേക്ക് വരികയായിരുന്ന പ്രദീപ്, നടുറോഡിൽ നിന്നവരോട് മാറാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

പ്രദീപിന്റെ കൈയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12ഓളം മുറിവുകളുണ്ട്. ഇതിനു ശേഷമാണ് പ്രദീപ് സഞ്ചരിച്ച കാർ അക്രമികൾ കത്തിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും മാരായമുട്ടം പോലീസ് അറിയിച്ചു.

അതേസമയം, പ്രസവത്തിനായി ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്‌തിരുന്ന ഭാര്യക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തനിക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായതെന്ന് പ്രദീപ് പോലീസിനോട് പറഞ്ഞു.

വീടിന് 500 മീറ്റർ അടിത്തെത്തിയപ്പോഴാണ് മൂന്നുപേർ റോഡിന് നടുവിൽ നിൽക്കുന്നത് കണ്ടത്. അവർ കാർ തടഞ്ഞുനിർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ പരസ്‌പരം വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഒരാൾ വാളെടുത്ത് വെട്ടുകയായിരുന്നുവെന്നും പ്രദീപ് പറഞ്ഞു.

Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE