പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ

By Senior Reporter, Malabar News
palakkad-moolathara-beggar-murder-arrest
Rep. Image

പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്തെ കള്ള് ഷാപ്പിന് മുമ്പിൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്‌ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്‌പദമായി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പോസ്‌റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് സ്‌ഥിരീകരിച്ചത്‌. പോസ്‌റ്റുമോർട്ടത്തിൽ ഇയാൾ ക്രൂരമർദ്ദനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മീനാക്ഷിപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

കസ്‌റ്റഡിയിൽ എടുത്തവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽപ്പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. യുവാക്കൾ മദ്യപാനത്തിന് എത്തിയപ്പോൾ ഭിക്ഷാടകൻ എത്തുകയും തുടർന്ന് തർക്കത്തിൽ ഏർപ്പെട്ടുവെന്നുമാണ് പോലീസ് കരുതുന്നത്. ആരാണ് മരിച്ചതെന്ന കാര്യം വ്യക്‌തമല്ല.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE