ഗംഗയുടെ കൊലയിലേക്ക് നയിച്ചത് സംശയം; ഗോകുൽ കൃഷ്‌ണയെ ചോദ്യം ചെയ്‌ത്‌ പോലീസ്

ഇന്നലെ ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒടിസി റോഡിലുള്ള റീജൻസി ഇൻ ലോഡ്‌ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പത്തനംതിട്ട അടൂർ സ്വദേശിനിയായ 22കാരി ഗംഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23-കാരനായ ആൺസുഹൃത്ത് ഗോകുൽ കൃഷ്‌ണയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

By Senior Reporter, Malabar News
Malayali Nursing Student Murder Case
കൊല്ലപ്പെട്ട ഗംഗ, പ്രതി ഗോകുൽ കൃഷ്‌ണ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പോലീസ്. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ കൃഷ്‌ണ സംശയിച്ചിരുന്നു. വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്‌ഡ്‌ ആയത് സംശയം കൂട്ടിയെന്നും പോലീസ് പറയുന്നു.

കൊലപാതകത്തിന് തൊട്ടുമുന്നെയുള്ള ദിവസങ്ങളിൽ പോലും ഇരുവരും തമ്മിൽ വഴിക്കിട്ടിരുന്നു. അടുത്ത ദിവസവും തുടർന്ന വഴക്കിനൊടുവിലായിരുന്നു കൊലപാതകം. കൊലയ്‌ക്ക് ശേഷം കത്തിയുമായി രക്ഷപ്പെടാൻ ഗോകുൽ കൃഷ്‌ണ ശ്രമിച്ചു. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ തടഞ്ഞു നിർത്തുകയായിരുന്നു.

ഇന്നലെ ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒടിസി റോഡിലുള്ള റീജൻസി ഇൻ ലോഡ്‌ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പത്തനംതിട്ട അടൂർ സ്വദേശിനിയായ 22കാരി ഗംഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23-കാരനായ ആൺസുഹൃത്ത് ഗോകുൽ കൃഷ്‌ണയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തവക്കൽ മസ്‍താൻ ദർഗയ്‌ക്ക് സമീപമുള്ള ലോഡ്‌ജിൽ ഇന്നലെ എത്തിയതായിരുന്നു ഗംഗയും ഗോകുൽ കൃഷ്‌ണയും.

രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഗോകുൽ വയറിന് കുത്തുകയായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് രക്‌തം വാർന്ന ഗംഗയെ വിക്‌ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നഴ്‌സിങ് പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ചു വരികയായിരുന്നു ഗംഗ. ബെംഗളൂരു നെലമംഗലയിലെ ഹർഷ നഴ്‌സിങ് കോളേജിലെ പഠനത്തിനിടെയാണ് ഗംഗ ഗോകുലുമായി അടുപ്പത്തിലാകുന്നത്‌. ഗോകുലിന്റെ ജൂനിയറായിരുന്നു ഗംഗ. നഴ്‌സിങ് പഠനം ലഭ്യമാക്കാനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി ലഭ്യമാക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നയാളായിരുന്നു ഗോകുൽ.

കൊല്ലം സ്വദേശിയാണ് ഗോകുൽ. കഴിഞ്ഞ ദിവസം ലോഡ്‌ജിന്‌ സമീപം റോഡരികിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പരിസരവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ലോഡ്‌ജിലേക്ക് വരുമ്പോൾ തന്നെ ഗോകുൽ കൃഷ്‌ണ കത്തി കൈവശം കരുതിയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE